മൂവാറ്റുപുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നിരപ്പ് റേഷൻ കട പടിയിൽ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ചു. പായിപ്ര ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളുടെ സംഗമഭൂമിയായ നിരപ്പ് റേഷൻകട പടിയിൽ എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ചത്. നിരപ്പ് റേഷൻകട പടിയിൽ ഹൈമാക്‌സ് ലൈറ്റ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ഹൈമാക്‌സ് ലൈറ്റിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാജിത മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദീപ റോയി , മെമ്പർമാരായ ഇ.എം.ഷാജി, പി.എം.അസീസ്, ടി.എം.ജലാലുദ്ദീൻ, ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മാക്‌സ് മില്യൻ കോൾബേ ചർച്ച് വികാരി ഫാ.ജോസഫ് മുണ്ടയ്ക്കൻ, സീന ബോസ്, രാജു കാരിമറ്റം, എം.വി.സുഭാഷ്, പി.എ.മൈതീൻ, എം.എം.അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.