palspoliyo
ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തീവ്രയജ്ഞപരിപാടിയുടെ മൂവാറ്റുപുഴ നഗരസഭാ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. പി എൽദോസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തീവ്രയജ്ഞപരിപാടിയുടെ മൂവാറ്റുപുഴ നഗരസഭാ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. പി എൽദോസ് നിർവഹിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രാവിലെ 8മണിക്ക് നടന്ന ചടങ്ങിൽ മൂവാറ്റുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ .കെ എം അബ്ദുൽ സലാം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. ജോസ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു . നഗരസഭാ പരിധിയിൽ തയാറാക്കിയിട്ടുള്ള 29 ബൂത്തുകളിലും അതാത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടത്തി.5 വയസിന് താഴെയുള്ള 2000ത്തോളം കുട്ടികൾക്കാണ് നഗരസഭ പരിധിയിൽ പോളിയോ വാക്‌സിൻ നൽകുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയനും ആർ എം ഒ ഡോ. ധന്യയും അറിയിച്ചു.