രാമമംഗലം: വെട്ടിത്തറ കൊച്ചു പള്ളി പെരുന്നാളിന് കൊടിയേറി.വെട്ടിത്തറ മർത്തമറിയം ഓർത്തഡോക്‌സ് സുറിയാനി പള്ളയിൽ 91 മത് പെരുന്നാളിനാണ് കൊടിയേറിയത്. ഇന്ന് രാവിലെ 7.30ന് വിശുദ്ധ കുർബാന വൈകിട്ട് 6.30 ന് സന്ധ്യ പ്രാർത്ഥന, പ്രദിക്ഷണം. പെരുന്നാൾ സന്ദേശം തൃശൂർ ഭദ്റസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപോലിത്ത നല്കും.നാളെ രാവിലെ 8.30ന് വിശുദ്ധ കുർബാന, ഡോക്ടർ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനാകും.