പറവൂർ: സുഭിക്ഷ കേരളം പദ്ധതിയിൽ ഫിഷറീസ് വകുപ്പിന്റേയും നഗരസഭയുടേയും സഹായത്തോടെ പെരുമ്പടന്ന നടുവിലെപ്പുരക്കൽ എൻ.എസ്. അനിൽകുമാറിന്റെ കൃഷിയിടത്തിൽ തുടങ്ങിയ ബയോഫ്ലോക്ക് മത്സ്യകൃഷി എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസങ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനു വട്ടത്തറ, കെ.ഡി. വേണുഗോപാൽ, എം.കെ. വിക്രമൻ, സി.പി. ജയൻ, അക്വാകൾച്ചർ പ്രമോട്ടർ എ.എ. പ്രതാപൻ, ജനകീയ മത്സ്യകൃഷി പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സൂര്യ ഷാബിൻ എന്നിവർ പങ്കെടുത്തു.