പറവൂർ: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങളിൽ ഗാന്ധിജിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് ഒന്നിച്ചിരിക്കാം എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ചെത്തിയാട്ടുകുടിയിൽ എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ.വി. വിനിൽ അദ്ധ്യക്ഷനായി. കെ.എ. വിദ്യാനന്ദൻ, എം.കെ. ബാനർജി, സി.എസ്. സജിത, എം.ആർ. റീന, നിവേദ് മധു എന്നിവർ സംസാരിച്ചു. ചിറ്റാറ്റുകര വെസ്റ്റ് ഇത്തിൾ പറമ്പിൽ ജി.സി.ഡി.എ ചെയർമാൻ അഡ്വ വി. സലിം, വലിയ പല്ലംതുരുത്തിൽ മുൻ ജില്ല പ്രസിഡന്റ് കെ.ബി. സോമശേഖരൻ, ഏഴിക്കര കാളികുളങ്ങരയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പാലിയം നടയിൽ സംസ്ഥാന കമ്മറ്റി അംഗം എൽ.ആദർശ്, വാവക്കാട് കെ.സി.ഇ.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ബി. ജയപ്രകാശ്, മാല്യങ്കരയിൽ ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, ടൗൺ വെസ്റ്റിൽ സി.പി. ജയൻ, ഗോതുരുത്ത് പള്ളിപ്പടിയിൽ എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് എൻ.എസ്. സൂരജ് എന്നിവർ ഉദ്ഘാടനം ചെയ്തു.