കാലടി: കൊവിഡ് നിയന്ത്രണത്തിൽ ആകും വരെ നിയമസഭാ തെരഞ്ഞെടുപ്പു മാറ്റിവക്കണമെന്ന് എസ് .ആർ.വി.സി.എസ്. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കൊവിഡ് ക്രമാതീതമായി ഉയർന്നു. ഇത് ജനങ്ങളിൽ കൂടുതൽ ആശങ്ക പരത്തി. ഗൂഗിൾ മീറ്റ് വഴി ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി.പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ. അശോകൻ പ്രമേയം അവതരിപ്പിച്ചു.