ആലങ്ങാട്: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. കൊങ്ങോർപ്പിള്ളി കവലയിൽ നിന്നും ആരംഭിച്ച പദയാത്രയുടെ ജില്ലാ കമ്മിറ്റി ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ തിരുവാലൂർ നേതൃത്വം കൊടുത്ത പദയാത്ര നീറിക്കോട് പീടികപടിയിൽ അവസാനിച്ചു. സമാപന സമ്മേളനം അഡ്വ. സുഫിയാൻ ചെറുവാടി ഉദ്ഘാനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, ജില്ല സെക്രട്ടറി കെ വി പോൾ, ജില്ലാ കമ്മിറ്റി അംഗം പി കെ സുരേഷ് ബാബു, കോൺഗ്രസ്, ബ്ലോക്ക് സെക്രട്ടറിമാരായ എം പി റഷീദ്, വി എം സെബാസ്റ്റിൻ, സുബൈർ ഖാൻ , ജോയി കൈതാരൻ , ലിയാക്കത്തലി മൂപ്പൻ, വി ബി ജബ്ബാർ , സുരേഷ് മുണ്ടോളിൽ, കെ എ ജയദേവൻ, ഗർവ്വാസിസ് പി മാനാടൻ, ലിന്റൊ അഗസ്റ്റിൻ, ഷെരീഫ് ചെറു പിള്ളി, സന്തോഷ് പി അഗസ്റ്റിൻ, എ എം അബ്ദുൾ സലാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വി മോഹനൻ, സാബു പണിക്കശ്ശേരി, ഷാമിലി ടീച്ചർ, ജോബ് കുറുപ്പത്ത്, നിജിത ഹിതിൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മെൽവിൻ മാനാടൻ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബൈജു തറയിൽ, മുഹമ്മദ് നിലയിടത്ത്, ശ്രീഭദ്രാ വേലായുധൻ, അഗസ്റ്റിൻ ആക്കുന്നത്ത്, ബാബു തിയ്യാടി, ജോഷി പേരേപ്പറമ്പിൽ, വേലായുധൻ, റോജിൻ ദേവസി, കെ ഡി ബാബു, അബ്ദുൾ സമദ് , ആരിഫ് ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.