കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജി​നീയേഴ്‌സ് കേരള ഘടകം സ്ഥാപക ചെയർമാനും ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയുടെ കുലപതിയുമായ പത്മഭൂഷൺ കെ.പി.പി നമ്പ്യാരുടെ പേരിലുള്ള അവാർഡ് പ്രശസ്ത കാർഡിയാക് സർജനും ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം.എസ്. വല്യത്താന് സമർപ്പിച്ചു.

സാമൂഹ്യ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ബയോ മെഡിക്കൽ ഗവേഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.

ഐ ട്രിപ്പിൾ ഇ കേരള ചെയർമാൻ ശാരദ ജയകൃഷ്ണൻ കെ.പി.പി നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ്‌സ് കമ്മിറ്റി ചെയർമാൻ സതീഷ് ബാബു, ഐ ട്രിപ്പിൾ ഇ ഇന്ത്യ കൗൺസിൽ ചെയർമാൻ സുരേഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.