കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ എസ്.സി,എസ് ടി വിഭാഗത്തിൽ പെടുന്ന ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ നിന്നുള്ള ലാപ്ടോപ്പുകളാണ് വിതരണം ചെയ്യതത്. എസ്. ടി വിഭാഗത്തിൽ പെടുന്ന 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കട്ടിൽ വിതരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് രമാ മുരളീധര കൈമൾ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിത ബേബി, സാജു ജോൺ, അഡ്വ. സന്ധ്യ മോൾ പ്രകാശ്, പഞ്ചായത്തംഗങ്ങളായ സുനി ജോൺസൺ,ആതിര സുമേഷ്, സി. വി.ജോയി, കെ കെ രാജകുമാർ, എംസി അജി, ബീന ഏലിയാസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് എം എസ്, ഹെഡ് ക്ലാർക് സതീഷ് തമ്പി എന്നിവർ സംസാരിച്ചു.