കൊച്ചി: സംസ്ഥാന ബഡ്‌ജറ്റിലും കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന നയങ്ങളിലുമുള്ള സ്റ്റാർട്ടപ്പ് സൗഹൃദ നിർദ്ദേശങ്ങൾ കേരളത്തിലെ വിദ്യാർത്ഥി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുമായി ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച വിദ്യാർത്ഥി സംരംഭക ഉച്ചകോടിയായ ഇന്നൊവേഷൻ എന്റപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെന്ററിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവസംരംഭകരുമടക്കം 4000 ലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു. ആദിശങ്കര കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വെംപ് എന്ന ഓൺലൈൻ വീഡിയോ ആപ് വഴിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.ഉച്ചകോടിയുടെ ഉദ്ഘാടനംആഭ്യന്തര വിജിലൻസ്ജ ലവിഭവ തീരദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ് നിർവഹിച്ചു.കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ശശി പിലാച്ചേരി മീത്തൽ, ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. രാജശ്രീ എം.എസ് തുടങ്ങിയവർ പങ്കെടുത്തു.