കൊച്ചി: റസിഡൻസ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ ), സേവ് കേരളാ മൂവ്‌മെന്റും ചേർന്ന് ഗാന്ധി സ്മരണ ദിനത്തിൽ രാജേന്ദ്ര മൈതാനത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ സർവമത പ്രാർത്ഥന നടത്തി. റാക്കോ സംസ്ഥാന ചെയർമാൻ പി.ആർ. പത്ഭനാഭൻ നായർ, ജലീൽ താനത്ത്, കുരുവിള മാത്യൂസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, ആർ. ഉണ്ണികൃഷ്ണൻ, കെ.കെ. വാമലോചനൻ, സി. ചാണ്ടി, കെ.എം. രാധാകൃഷ്ണൻ, മൈക്കിൾകടമാട്ട്, ജലജാ ആചാര്യ, ശിവരാജ് കുന്നേമഠത്തിൽ, നാഗലശേരി വേണുഗോപാൽ, ജുവൽ ചെറിയാൻ, പി.വി ശശി, ഇ.പി. നോയൽ എന്നിവർ പങ്കെടുത്തു.