നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം നോർത്ത് അടുവാശേരി ശാഖ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.സി. സന്തോഷ് (പ്രസിഡന്റ്), കെ.കെ. ശിവരാജൻ (വൈസ് പ്രസിഡന്റ്), കെ.കെ. സുനിൽകുമാർ (സെക്രട്ടറി), വി.എ. ചന്ദ്രൻ (യൂണിയൻ കമ്മിറ്റിയംഗം), കെ.ബി. ബേബി, യമുന അനിൽകുമാർ, പി.എസ്. രവീന്ദ്രൻ, ടി.ജി. വിപിൻ, വി.എസ്. വിശാഖ്, പി.എ. സുതൻ, എ.എം. സുരേഷ് (കമ്മിറ്റിയംഗങ്ങൾ), പി.വി. മുരുകദാസ്, എൻ.ആർ. ഷൈജു, കെ.വി. സുബ്രഹ്മണ്യൻ (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായിരുന്നു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, പി.ആർ. നിർമ്മൽകുമാർ എന്നിവർ സംസാരിച്ചു.