പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമ സ്ഥാപകൻ കുമാരസ്വാമിയുടെ സമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഡോ.സുമ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുനിൽ മാളിയേക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാമിനി ജ്യോതിർമയി, സ്വാമിനി ത്യാഗീശ്വരീ, സ്വാമി ശിവദാസ്, കെ.പി ലീലാമണി, ശ്രീഷ സന്തോഷ്, ഇന്ദ്രസേനൻ ചാലക്കുടി തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പുരസ്‌കാരം നേടിയ ഷിജു പി.ഗോപിയെ യോഗത്തിൽ ആദരിച്ചു.