മുളന്തുരുത്തി: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം സൗത്ത് ശ്രീനാരായണ ഗുരുധർമ്മക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി.ഫെബ്രുവരി 2ന് ഉത്സവം സമാപിക്കും.ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾക്ക് സുരേഷ് തന്ത്രിയും,രതീഷ് ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. പരിപാടികൾക്ക് ക്ഷേത്രം ഭാരവാഹികളായ അയ്യപ്പൻ പുതുക്കുളങ്ങര, സത്യപാലൻ പഴുവേലിൽ,സജികരുണാകരൻ, കെ.ബാലകൃഷ്ണൻ, എം.ആർ ഷിബു എന്നിവർ നേതൃത്വം നൽകും.