തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ ഗവേഷണ കേന്ദ്രം മാജിക് പ്ലാനറ്റിൽ തുറന്നു. ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.മാജിക് അക്കാഡമി, കേരള സാമൂഹ്യ സുരക്ഷാമിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഗവേഷണകേന്ദ്രം ആരംഭിച്ചത്. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ, കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ചെയർമാൻ കരമന ഹരി കൗൺസിലർമാരായ ജമീല ശ്രീധർ, എം.ബിനു, മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ചന്ദ്രസേനൻ മിതൃമ്മല, ഹരി നമ്പൂതിരി, ഡോ.മനോജ്, കെ.പി ശിവകുമാർ, ഷാബു കിളിത്തട്ടിൽ ഷൈല തോമസ്, ദിവ്യ.ടി എന്നിവരും ഓൺലൈനായി കാലിഫോർണിയയിൽ നിന്നും ഡോ.ഫിനോഷ് തങ്കം, ഡോ.വിൻസെന്റ് പെരേപ്പാടൻ എന്നിവരും പങ്കെടുത്തു.