ss

കോട്ടയം: കോടിയാട്ട് പുരയ്ക്കൽ പരേതനായ കെ.സി. മാത്യുവിന്റെയും സൂസൻ മാത്യുവിന്റെയും മകൻ പാസ്റ്റർ കുഞ്ഞ് കോടിയാട്ട് (ജേക്കബ് മാത്യു-52, ബഥേൽ വർഷിപ്പ് സെന്റർ) നിര്യാതനായി. ഭാര്യ: ഡെയ്സി ജേക്കബ്. മക്കൾ: മേഘ, സ്‌നേഹ (ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ്, കൗമുദി ടി.വി), സാൻട്ര.

മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ തുകലശേരിയിലുള്ള വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് കോട്ടയം തോട്ടയ്ക്കാട് കാദീഷ് എ.ജെ പുതുപ്പള്ളി കാഞ്ഞിരത്തുമൂട് സെമിത്തേരിയിൽ സംസ്‌കരിക്കും. ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും.