pradikal

പോത്തൻകോട്: കല്ലുവെട്ടി സ്വദേശി മുജീബിന്റെ വീട്ടിൽ നിന്നും 200 റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിലായി. മേലേതോന്നയ്‌ക്കൽ അശ്വതി ഭവനിൽ അനീഷ് (24), മഞ്ഞമല വിഷ്‌ണു ഭവനിൽ വിഷ്‌ണു (23) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തത്. കേസിലെ മൂന്നാംപ്രതി ജോജിൻ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർ റബർ ഷീറ്റുകൾ സമീപത്തെ കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിച്ചശേഷം പിക്ക് അപ്പ് ഓട്ടോയിൽ വെഞ്ഞാറമൂട്ടിലും ചെമ്പൂരിലുമുള്ള കടകളിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുരേഷിന്റെ നിർദ്ദേശ പ്രകാരം പോത്തൻകോട് സി.ഐ ഗോപി. ഡി, എസ്.ഐ അജീഷ്. വി.എസ്, സി.പി.ഒ രതീഷ്, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.