digital

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഡിജിറ്റൽ എക്‌സ്‌റേ സംവിധാനം ഡയറക്ടർ പ്രൊഫ.കെ. ജയകുമാർ ഉദ്ഘാടനം ചെയ്‌തു. എല്ലാവിധ എക്‌സ്‌റേ ചിത്രങ്ങളും ഇതുപയോഗിച്ച് എടുക്കാൻ കഴിയും. നട്ടെല്ലിന്റെ പൂർണമായ എക്‌സ്‌റേ എടുക്കാമെന്നതാണ് സംവിധാനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനമായതിനാൽ വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷൻ മതിയാകും. മെഡിക്കൽ സൂപ്രണ്ട് പ്രൊഫ. രൂപ ശ്രീധർ, ഇമേജിംഗ് സയൻസസ് ആൻഡ് ഇന്റർവെൻഷൻ റേഡിയോളജി (ഐ.എസ് ആൻഡ് ഐ.ആർ ) വകുപ്പ് മേധാവി പ്രൊഫ. ബിജോയ് തോമസ്, പ്രൊഫ.സി. കേശവദാസ്, പ്രൊഫ. കൃഷ്‌ണകുമാർ. കെ, ഡോ. ജയദേവൻ. ഇ.ആർ, ഷാജ് ഉപേന്ദ്രൻ, ഐ.എസ് ആൻഡ് ഐ.ആർ മുൻ മേധാവി ഡോ. കപിലമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.