images

 വകുപ്പുതല പരീക്ഷ

ഡിസംബർ 5, 6 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ (ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്) യഥാക്രമം ജനുവരി 9, 10 തീയതികളിലായി പുനഃക്രമീകരിച്ചു. കൂടാതെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവർക്ക് അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ആഫീസേഴ്സ് പേപ്പർ 1 ന്റെ സപ്ലിമെന്ററി പരീക്ഷ (ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്) ജനുവരി 11 ന് നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

അഭിമുഖം
ഐ.എസ്.എം./ഐ.എം.എസ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ)/ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 541/17) തസ്തികയുടെ 22.04.20 തീയതിയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവരുടെ അഭിമുഖം 13 ന് രാവിലെ 11ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


 പ്രമാണപരിശോധന
ഗവൺമെന്റ് സെക്രട്ടറിയേറ്റ്/കെ.പി.എസ്.സി./എൽ.എഫ്.എ.ഡി. മുതലായ വകുപ്പുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയുടെ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 245/18, 246/18) സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രമാണ പരിശോധന 11, 12, 13 തീയതികളിൽ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471 2546512 എന്ന നമ്പരിൽ ബന്ധപ്പെടണം.


 പരീക്ഷാസമയക്രമത്തിൽ മാറ്റം
7 നടത്തുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് (കാറ്റഗറി നമ്പർ 303/19) തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതൽ 1.00 എന്നത് രാവിലെ 7.30 മുതൽ 10 വരെ നടത്തും. ഉദ്യോഗാർത്ഥികൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതത് പരീക്ഷകേന്ദ്രങ്ങളിൽ തന്നെ ഹാജരാകണം.