തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) ത്രൈവാർഷിക ജനറൽ കൗൺസിൽ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മേയർ ആര്യാ രാജേന്ദ്രൻ നിർവ്വഹിച്ചു.സംഘാടക സമിതി ചെയർമാൻ ഫിലിപ്പ് കോശി അദ്ധ്യക്ഷത വഹിച്ചു.എസ്.ബി എസ് യു ജനറൽ സെക്രട്ടറി എ രാഘവൻ,എസ്.ബി.ഐ.ഒ.എ പ്രസിഡന്റ് പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എൻ.സി.ബി.ഇ സംസ്ഥാന സെക്രട്ടറി എസ്.അഖിൽ സ്വാഗതവും എസ്.ബി.എസ്.യു വൈസ് പ്രസിഡന്റ് കെ.ബിന്ദു നന്ദിയും പറഞ്ഞു.