തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി.
നാലാഞ്ചിറ അക്ഷയ ഗാർഡൻസ് അമൃത് വീട്ടിൽ കാപ്പിരി എന്ന് വിളിക്കുന്ന ജിതിൻ രാജിനെയാണ് (27) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കേശവദാസപുരം ജ്യോതിനഗറിൽ പ്രമോദ് കുമാറിനെ കഴിഞ്ഞ സെപ്തംബർ 10നാണ് ജിതിൻരാജിന്റെ നേതൃത്വത്തിലുളള നാലംഗസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. രാത്രി ഒൻപത് മണിയോടെ സമീപത്തെ വിവാഹവീട്ടിൽ പോയി മടങ്ങിവരികയായിരുന്ന പ്രതികൾ, വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രമോദിന് നേരെ നാടൻബോംബ് എറിയുകയായിരുന്നു. പ്രമോദ് കുമാറിന്റെ അനന്തിരവനോടുളള വിരോധം മൂലമാണ് പ്രതികൾ ആക്രമണം നടത്തിയത്.
കേസിലെ മറ്റ് മൂന്ന് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിതിനെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തിൽ നിന്നു ഇവരെ പിടികൂടിയത്. ഇയാൾക്കെതിരെ മ്യൂസിയം,പൂജപ്പുര, കന്റോൺമെന്റ്, പേരൂർക്കട, മണ്ണന്തല, വഞ്ചിയൂർ, നെടുമങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 16ഓളം ആക്രമണക്കേസുകളും മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. പേരൂർക്കട എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐമാരായ സഞ്ജു ജോസഫ്, വിൽബർരാജ്, എ.എസ്.ഐമാരായ രാംകുമാർ, ബൽറാം ശങ്കർ, വിനോദ്, സി.പി.ഒമാരായ അനു, അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ജിതിനെ റിമാൻഡ് ചെയ്തു.
കേശവദാസപുരം ജ്യോതിനഗറിൽ പ്രമോദ് കുമാറിനെ കഴിഞ്ഞ സെപ്തംബർ 10നാണ് ജിതിൻരാജിന്റെ നേതൃത്വത്തിലുളള നാലംഗസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്.
രാത്രി ഒൻപത് മണിയോടെ സമീപത്തെ വിവാഹവീട്ടിൽ പോയി മടങ്ങിവരികയായിരുന്ന പ്രതികൾ, വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രമോദിന് നേരെ നാടൻബോംബ് എറിയുകയായിരുന്നു.
ഇയാൾക്കെതിരെ മ്യൂസിയം,പൂജപ്പുര, കന്റോൺമെന്റ്, പേരൂർക്കട, മണ്ണന്തല, വഞ്ചിയൂർ, നെടുമങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 16ഓളം ആക്രമണക്കേസുകളും മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്.