hector

കൊച്ചി: ഇന്ത്യയിലെത്തി, ആദ്യ മോഡലിലൂടെ തന്നെ ഉപഭോക്തൃ ശ്രദ്ധ നേടിയ എം.ജി മോട്ടോഴ്‌സ് ഹെക്‌ടറിന്റെ പുത്തൻ പതിപ്പുകളും പുറത്തിറക്കി. 12.89 ലക്ഷം രൂപ മുതലാണ് വില. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്.യു.വി എന്ന പെരുമയുള്ള ഹെക്‌ടറിന്റെ പുതിയ ശ്രേണികളിൽ പ്രത്യേക ഫീച്ചറുകൾ, ഡ്യുവൽ-ടോൺ എക്‌സ്‌റ്റീരിയറും ഇന്റീരിയറും ഉൾപ്പെടെ നിരവധി ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

7-സീറ്റർ, 6-സീറ്റർ, 5-സീറ്റർ ഓപ്‌ഷനുകളുണ്ട്. മുന്നിലെ ശക്തമായ തെർമോ പ്രസ്ഡ് ക്രോം ഗ്രിൽ, ഷാംപെയിൻ ആൻഡ് ബ്ളാക്ക് തീം ഇന്റീരിയർ, 18-ഇഞ്ച് ഡ്യുവൽ ടോൺ സ്‌റ്റൈലിഷ് അലോയ് വീൽ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഓട്ടോ ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ, വോയിസ് കമാൻഡ് തുടങ്ങി ഒട്ടേറെ ആകർഷണങ്ങൾ കാണാം.

ഹെക്‌ടർ പ്ളസ് 7-സീറ്ററിന് വില 13.34 ലക്ഷം രൂപയാണ്. പനോരമിക് സൺറൂഫാണ് ഇതിന്റെ പ്രധാന മികവ്. 15.99 ലക്ഷം രൂപയാണ്, ക്യാപ്‌റ്റൻ സീറ്റോട് കൂടിയ, 6-സീറ്റർ ഹെക്‌ടർ പ്ളസ്.