കേരളസർവകലാശാല
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.ടെക്. (2008 സ്കീം) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ലാബ്, ഡിജിറ്റൽ പ്രോസസിംഗ് ലാബ് വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 ന് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് നടത്തും.
എൽ എൽ.ബി ഒൻപതാം സെമസ്റ്റർ പരീക്ഷ
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അവരവരുടെ കോളേജുകളിൽ പരീക്ഷ എഴുതണം. സെന്റർ ചെയിഞ്ച് അനുവദിക്കില്ല.
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഒഫ് ഹെൽത്ത് സയൻസ്, വാഴയൂർ സാഫി കോളേജ് എന്നിവിടങ്ങളിലെ എം.എസ്സി ഫുഡ്സയൻസ് ആൻഡ് ടെക്നോളജി സ്വാശ്രയ കോഴ്സിന് ബി.എസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ മുസ്ലിം1, സാഫി കോളേജിൽ പി.എച്ച്.1, മറ്റ് ബി.എസ്.സി. വിഭാഗത്തിൽ ഇ.ഡബ്ല്യു.എസ്.1, യൂണിവേഴ്സിറ്റി കാമ്പസിൽ എൻ.ആർ.ഐ.2, സ്പോർട്സ്1, സാഫി കോളേജിൽ ലക്ഷദ്വീപ് 1 ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അസൽ രേഖകൾ, ഫീസ് എന്നിവ സഹിതം 20ന് രാവിലെ 11 മണിക്ക് സർവകലാശാല സ്കൂൾ ഒഫ് ഹെൽത്ത് സയൻസിൽ ഹാജരാകണം. ഫോൺ: 0494 2407345.
ഭൗതികശാസ്ത്ര വിഭാഗത്തിൽ എം.എസ് സി റേഡിയേഷൻ ഫിസിക്സ് സ്വാശ്രയ കോഴ്സിന് മുസ്ലിം, ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളിൽ ഒഴിവുള്ള ഒരോ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴ്സിന് രജിസ്റ്റർ ചെയ്തവരിൽ ഇൻഡക്സ് മാർക്ക് 600നു മുകളിലുള്ളവർ 20ന് മുമ്പായി mmm@uoc.ac.in എന്ന ഇമെയിലിൽ കോ ഓർഡിനേറ്ററുമായി ബന്ധപ്പെടണം. 21ന് രാവിലെ 10 നു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വിഭാഗത്തിൽ സ്പോട്ട് അഡ്മിഷന് ഹാജരാകണം.
എം.എ സീറ്റൊഴിവ്
പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ ഒന്നാം വർഷ എം.എ. പൊളിറ്റിക്കൽ സയൻസിന് പി.എച്ച് വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20ന് രാവിലെ 11 നു മുമ്പായി പഠനവകുപ്പിൽ ഹാജരാകണം.