ചെറിയവെളിനല്ലൂർ: നല്ലേപ്പറമ്പിൽ എൻ.എ. ചാക്കോ (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് സെന്റ് സെബാസ്റ്റ്യൻസ് മലയിൽ പള്ളിയിൽ. ഭാര്യ മറിയാമ്മ റാന്നി കൊട്ടാടിക്കുന്നേൽ കുടുംബാംഗം. മക്കൾ : ആന്റണി നല്ലേപ്പറമ്പിൽ (മുൻ ന്യൂസ് എഡിറ്റർ, ദീപിക ) , മോളി ജോസഫ് (യുഎസ്എ), ജയിംസ് എൻ. ചാക്കോ (മുൻ വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം), ടോംസ് എൻ. ചാക്കോ (റിട്ട. വില്ലേജ് ഓഫീസർ ), ജോളി ജോൺ. മരുമക്കൾ : മോളി ആന്റണി ചാവറ, കൈനകരി, ജോസഫ് നൈനാൻ പാലാക്കുന്നേൽ (യുഎസ്എ), ജോളി ജയിംസ് മാളിയേക്കൽ, തൃക്കൊടിത്താനം (വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), അൽഫോൻസ ടോംസ് വലിയ പറമ്പിൽ , കുറുമ്പനാടം, ജോൺ ജോസഫ് കുരിശുമ്മൂട്ടിൽ ചങ്ങനാശേരി.