ttt

തിരുവനന്തപുരം: മാലിന്യമുക്ത ജൈവവൈവിധ്യ പ്രകൃതിസൗഹൃദ പ്രവർത്തനങ്ങളിലൂടെ പച്ചക്കറി കൃഷി നടത്തി ഭക്ഷ്യോത്പാദനം ഉറപ്പുവരുത്തിയതിനാണ് സംസ്ഥാന കൃഷി വകുപ്പിന്റെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡിന് ട്രാവൻകൂർ ടൈറ്റാനിയത്തെ അർഹമാക്കിയത്. കമ്പനി വളപ്പിലെ പത്തേക്കർ സ്ഥലത്ത് വെണ്ട, വെള്ളിരിക്ക, മത്തൻ, പയർ, പടവലങ്ങ, പാവയ്ക്ക, ചീര, അകത്തി ചീത്ത, മുരിങ്ങക്ക, ക്യാബേജ്, കോളിഫ്ലവർ, വാഴകൾ, കൂവ, മഞ്ഞൾ, ചേന, ചേമ്പ്, കരനെല്ല് എന്നിവയാണ് കൃഷി നടത്തിയത്. ഒരു രാസ വ്യവസായ സ്ഥാപനം കൃഷി നടത്തി മാതൃകയായിരിക്കുകയാണ്.

കമ്പനിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരുടെയും പരിശ്രമം നേട്ടത്തിന് പിന്നിലുണ്ട്. വെറും തരിശുഭൂമിയായ മാലിന്യം കലർന്ന മണ്ണ് എന്ന് എഴുതിത്തള്ളിയ സ്ഥലത്താണ് ഈ മിന്നുന്ന നേട്ടം കൈവരിച്ചത്. നഗരസഭ ഉത്പാദിപ്പിച്ച കമ്പോസ്റ്റ് വളമാണ് കാമ്പസിലെ കൃഷിക്കായി ഉപയോഗിച്ചുവരുന്നത്. ഏകദേശം 25 സെന്റ് സ്ഥലത്ത് നെൽകൃഷി നടത്തി വിളവെടുപ്പ് നടത്തി.