2

പോത്തൻകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൃദ്ധൻ പിടിയിൽ. മംഗലപുരം മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​ക്ര​മ​നെയാണ് (65) പോ​ക്സോ കേസ് ചു​മ​ത്തി മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റുചെ​യ്‌ത​ത്. ഒ​മ്പ​തും ആറും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​ണ് ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഇവരുടെ അമ്മ വിദേശത്തായതിനാൽ അമ്മൂമ്മയുടെ കൂടെ വാടക വീട്ടിലാണ് കുട്ടികൾ താമസിക്കുന്നത്. അ​മ്മൂ​മ്മ​യു​ടെ സു​ഹൃ​ത്താ​ണ് പ്ര​തി. വാടകവീട്ടിൽ നിത്യസന്ദർശകനായി​രു​ന്ന പ്ര​തി കഴിഞ്ഞ നാല് മാ​സ​ത്തോ​ള​മാ​യി പെൺകുട്ടികളെ പീ​ഡി​പ്പിക്കുകയായിരുന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കുട്ടികൾ അയൽവാസികളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. അയൽവാസികൾ വീട്ടുടമസ്ഥനോട് ഇക്കാര്യം പറയുകയും ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പൊലീസിന് കൈമാറി. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. പ്രതിയെ റിമാൻഡ് ചെയ്‌തു.