kodikkunnil-suresh-mp

തിരുവനന്തപുരം: സി.പി.എമ്മിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും മറ്റൊരു അപഹാസ്യമായ രാഷ്ട്രീയ നാടകം മാത്രമാണ് സോളാർ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയ നടപടിയെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

ജനമദ്ധ്യത്തിൽ സജീവമായി നിലകൊള്ളുന്ന നേതാക്കളെ കരിവാരിത്തേയ്ക്കാനും തേജോവധം ചെയ്യാനുമായി മാത്രം ഉയർത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണം അന്വേഷിക്കാനായി സി .ബി. ഐയുടെ വിലപ്പെട്ട സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു.