സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എസ്.സി.വി.ടി)യുടെ പാഠ്യപദ്ധതിയനുസരിച്ച് ആരംഭിക്കുന്ന അഞ്ച് പുതിയ സർക്കാർ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഐ.ടി.ഐകളും അവിടേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ: ഗവ. ഐ.ടി.ഐ പോരുവഴി,കൊല്ലം (ഐ.ടി.ഐ ചന്ദനത്തോപ്പ്, ഐ.ടി.ഐ തേവലക്കര, പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ്-9446592202) ഗവ.ഐ.ടി.ഐ കുളത്തുപ്പുഴ, കൊല്ലം. (ആർ.പി.എൽ എസ്റ്റേറ്റ് ഓഫീസ്, ഐ.ടി.ഐ ഇളമാട്, 0474 - 2671715). ഗവ.ഐ.ടി.ഐ ഏലപ്പാറ, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216) ഗവ.ഐ.ടി.ഐ കരുണാപുരം, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216). ഗവ.ഐ.ടി.ഐ വാഴക്കാട്, മലപ്പുറം (വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഐ.ടി.ഐ അരീക്കോട്, വാഴക്കാട് ദാറുൽ ഉലും കോംപ്ലക്സ്, ഗവ.ഐ.ടി.ഐ വാഴക്കാട് താല്ക്കാലിക കെട്ടിടം) 0483-2850238, 8547329954.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്. ഐ.ടി.ഐകളിലെ ട്രേഡ്, യൂണിറ്റ്, വിദ്യാഭ്യാസയോഗ്യത എന്നിവയടങ്ങിയ പ്രോസ്‌പെക്ടസ്, അപേക്ഷാഫാറം എന്നിവ https://det.kerala.gov.in ൽ.
കിലെ - സിവിൽ സർവീസ് അക്കാഡമി'യിൽ പ്രിലിമിനറി പരീക്ഷാപരിശീലനം
'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് - സിവിൽ സർവീസ് അക്കാഡമി'യിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് (മക്കൾ/ഭാര്യ/ഭർത്താവ്/അവിവാഹിതരായസഹോദരൻ/സഹോദരി) അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങൾക്കും www.kile.kerala.gov.in സന്ദർശിക്കുക. അപേക്ഷ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് kilecivilservice@gmail.com എന്ന ഇ-മെയിൽ വഴി സമർപ്പിക്കണം.
സ്ത്രീ ശാക്തീകരണത്തിന് ദാക്ഷായണി വേലായുധൻ പുരസ്‌കാരം
സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ് നൽകുന്നതിന് ഉത്തരവായതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന അവാർഡ് 2021ലെ അന്താരാഷ്ട്ര വനിത ദിനത്തിൽ നൽകും.
പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ജില്ലാതലത്തിൽ ജില്ലാ വനിത ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്. 14 ജില്ലകളിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകൾ ജെൻഡർ അഡ്വൈസറുടെ നേതൃത്വത്തിലുള്ള അവാർഡ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കും.
അപേക്ഷക ജിവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ അഞ്ച് വർഷമെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാകണം, ഏറെ ബുദ്ധിമുട്ടി ജിവിത സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാർജിച്ച വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്കും മുൻഗണന.