kerala-uniersity

സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2020 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജനുവരി 27, 28, 29 തീയതികളിൽ (ഇ.ജെ x- പത്ത്)സെക്ഷനിൽ എത്തിച്ചേരേതാണ്.

ടൈംടേബിൾ

നാലാം സെമസ്റ്റർ എം.സി.എ. (2015 സ്‌കീം - റെഗുലർ ആന്റ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ജനുവരി 27, 28, 29 തീയതികളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.


പരീക്ഷാഫലം

2020 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. ബയോഇൻഫോർമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.