തിരുവനന്തപുരം: കർഷകസമരം ഇനിയും ഒത്തുതീർപ്പാക്കിയില്ലെങ്കിൽ അതു തീക്കളിയാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി പറഞ്ഞു.
രണ്ടു മാസമായി തെരുവിൽ കഴിയുന്ന കർഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. അവരുടെ ആവശ്യങ്ങളെ അവഗണിക്കരുത്. അന്നമൂട്ടുന്ന കരങ്ങളാണ് കർഷകരുടേത്. റിപ്പബ്ലിക് ദിനത്തിൽ കവചിത വാഹനങ്ങളെക്കാൾ ശ്രദ്ധേയമായത് കർഷകരുടെ ട്രാക്ടറാണെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.