തിരുവനന്തപുരം: ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്പനക്കാർക്കുള്ള ചികിത്സാ ധനസഹായം 5000രൂപ മുതൽ 50000രൂപ വരെയും വിവാഹ ധനസഹായം 25000 രൂപയായും പ്രസവാനൂകൂല്യം 10000 രൂപയായും വർദ്ധിപ്പിച്ചു. ഭാഗ്യക്കുറി വില്പനക്കാരുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഹയർ സെക്കന്ററി പഠനത്തിന് പ്രതിവർഷം 1500 രൂപയായും ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്ക് വർഷം തോറും 2000 രൂപയായും പ്രൊഫഷണൽ കോഴ്‌സുകൾക്ക് 4000 രൂപ മുതൽ 7000 രൂപവരെയും ധനസഹായം വർദ്ധിപ്പിച്ചു. അപേക്ഷ ഫോം തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിന്റെ മൂന്നാം നിലയിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസിൽ ലഭ്യമാകും.ഫോൺ 0471-2325582.