road-safety

തിരുവനന്തപുരം: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ മോട്ടോർ വാഹന വകുപ്പും പൊലീസും വാഹന പരിശോധന കർശനമാക്കും. ഒന്നു മുതൽ ആറു വരെ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകൾക്ക് പ്രാധാന്യം നൽകും. പത്ത് മുതൽ 13 വരെ അമിത വേഗതയുള്ള വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും.

വിദ്യാലയ പരിധിയിൽ പ്രത്യേക ശ്രദ്ധ നൽകും. ഏഴ് മുതൽ 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കൽ, അനധികൃത പാർക്കിംഗ്, സീബ്രാ ലൈൻ ക്രോസിംഗിൽ കാൽനടയാത്രക്കാർക്ക് പരിഗണന നൽകാതിരിക്കുക, സിഗ്നലുകൾ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ പരിശോധന വർദ്ധിപ്പിക്കും. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഷനുൾപ്പെടെയുള്ള നടപടികളുണ്ടാകും. ഇവർക്ക് റോഡ് സുരക്ഷയെക്കുറച്ചുള്ള ഒരു ദിവത്തെ ക്ലാസ് നൽകും. 17ന് റോഡ് സുരക്ഷ മാസാചരണം സമാപിക്കും.