dd

കു​ഞ്ചി​ത്ത​ണ്ണി​:​ ​ഇ​രു​പ​തേ​ക്ക​ർ​ ​നെ​ല്ലി​ക്കാ​ട്ടി​ൽ​ ​റോ​ഡ​രി​കി​ൽ​ ​നി​ന്ന​ ​നാ​ലു​പേ​രെ​ ​ഇ​ടി​ച്ചി​ട്ട​ ​കാ​ർ​ ​ക​ത്തി​ ​ന​ശി​ച്ച​ ​നി​ല​യി​ൽ.​ ​ശ​നി​യാ​ഴ്ച​യു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ന് ​ശേ​ഷം​ ​ഏ​ല​ത്തോ​ട്ട​ത്തി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​കാ​ർ​ ​രാ​ത്രി​ ​ആ​രോ​ ​തീ​യി​ട്ടു​ ​ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​കെ.​എ​ൽ​ 69​ 2893​ ​ന​മ്പ​റി​ലു​ള്ള​ ​നെ​ല്ലി​ക്കാ​ട് ​സ്വ​ദേ​ശി​ ​മ​ണി​യു​ടെ​ ​കാ​റാ​ണ് ​പൂ​ർ​ണ​മാ​യി​ ​ക​ത്തി​ ​ന​ശി​ച്ച​ത്.​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​വ​ഴി​യ​രി​കി​ൽ​ ​നി​ന്ന​ ​നെ​ല്ലി​ക്കാ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​കു​ന്നും​പു​റ​ത്ത് ​അ​ജി​ ​(42​),​ ​നി​ത്യ​ ​(30​),​ ​ആ​ർ.​ ​ക​ണ്ണ​ൻ​ ​(40​),​ ​മൂ​ല​ക്ക​ട​ ​സ്വ​ദേ​ശി​ ​വാ​ഴ​യി​ൽ​ ​സു​ധാ​ക​ര​ൻ​ ​(55​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​കാ​റി​ടി​ച്ച് ​പ​രി​ക്കേ​റ്റ​ത്.​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​ആ​യു​ധ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​കു​റ​ച്ചു​ ​നാ​ളു​ക​ളാ​യി​ ​നെ​ല്ലി​ക്കാ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​ബാ​ക്കി​പ​ത്ര​മാ​ണ് ​ഈ​ ​കാ​റ​പ​ക​ട​വും​ ​കാ​ർ​ ​ക​ത്തി​ക്ക​ലു​മെ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്ന​ത്.