iturbo

കൊച്ചി: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഉപഭോക്തൃ ഹൃദയം അതിവേഗം കവർന്ന ടാറ്റാ അൾട്രോസിന് ഇനി ഐ-ടർബോ പെരുമയും. അൾട്രോസിന്റെ ഐ-ടർബോ പെട്രോൾ വേരിയന്റാണ് വിപണിയിലെത്തിയത്. നിലവിലെ വേരിയന്റിനേക്കാൾ 60,000 രൂപ മാത്രമാണ് അധികം. പെട്രോൾ, ഡീസൽ പതിപ്പുകളിൽ അൾട്രോസിന് എക്‌സ്‌.ഇസഡ് പ്ളസ് എന്ന ടോപ്പ് വേരിയന്റും ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിച്ചു.

എക്‌സ്‌.ഇസഡ് പ്ളസ് പെട്രോൾ പതിപ്പിന് 8.26 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 9.46 ലക്ഷം രൂപയുമാണ് വില. എക്‌സ്.ഇ., എക്‌സ്.ഇ റിഥം, എക്‌സ്.എം., എക്‌സ്.എം പ്ളസ്, എക്‌സ്.എം സ്‌റ്റൈൽ, എക്‌സ്‌.എം റിഥം, എക്‌സ്.എം റിഥം പ്ളസ് സ്‌റ്റൈൽ, എക്‌സ്.ടി., എക്‌സ്.ടി ലക്‌സ്‌, എക്‌സ്.ഇസഡ്., എക്‌സ്.ടി ടി.സി., എക്‌സ്.ഇസഡ് ഓപ്ഷൻ, എക്‌സ്.ഇസഡ് അർബൻ, എക്‌സ്‌.ഇസഡ് പ്ളസ്, എക്‌സ്.ഇസഡ് ടി.സി., എക്‌സ്.ഇസഡ് ടി.സി ഓപ്‌ഷണൽ, എക്‌സ്.ഇസഡ് പ്ളസ് ടി.സി 1.2 പെട്രോൾ പതിപ്പുകളാണ് നിലവിൽ അൾട്രോസിനുള്ളത്. 5.69 ലക്ഷം രൂപ മുതൽ എട്ടുലക്ഷം രൂപവരെയാണ് ഇവയ്ക്ക് വില.

ടാറ്റയുടെ ഐറ കണക്‌ടഡ് കാർ ടെക്‌നോളജിയാണ് ഐ-ടർബോ പതിപ്പിന്റെ പ്രധാന സവിശേഷത. 27 കണക്‌ടഡ് കാർ ഫീച്ചറുകൾ ഉൾപ്പെടുന്നതാണിത്. ഇംഗ്ളീഷിനും ഹിന്ദിക്കും പുറമേ, 'ഹിംഗ്ളീഷ്" കൂടി തനത് നാടൻ ഭാഷയിൽ പറഞ്ഞാലും മനസിലാക്കി പ്രവർത്തിക്കുന്ന നാച്ചുറൽ വോയിസ് ടെക് ആണ് ഇതിൽ പ്രധാനം.

50,000

അൾട്രോസ് വിപണിയിലെത്തിയിട്ട് ഒരുവർഷം പിന്നിടുന്നു. ഇതിനകം വിറ്റുപോയത് 50,000 യൂണിറ്റുകൾ.

17%

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ 17 ശതമാനമാണ് ടാറ്റാ മോട്ടോഴ്‌സിന്റെ വിപണിവിഹിതം. കഴിഞ്ഞ ഒരുവർഷത്തിനിടെ വളർച്ച 5.4 ശതമാനമാണ്.

BS-VI

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് അൾട്രോസിനുള്ളത്. ബി.എസ്-6 ചട്ടം പാലിക്കുന്ന എൻജിന്റെ കരുത്ത് 110 പി.എസ് ആണ്.

₹5.69L

അൾട്രോസിന്റെ വിലത്തുടക്കം 5.69 ലക്ഷം രൂപ മുതൽ.

സഫാരിക്ക് പുതിയ അവതാരം

ഉപസ്ഥാപനമായ ലാൻഡ് റോവറിന്റെ ഡി.എൻ.എയുമായി ടാറ്റാ മോട്ടോഴ്‌സിന്റെ വിഖ്യാത എസ്.യു.വി സഫാരിയുടെ പുതിയ അവതാരം. ലാൻഡ് റോവറിന്റെ ഡി8 പ്ളാറ്റ്‌ഫോമിലാണ് നിർമ്മാണം. ടാറ്റാ ഹാരിയറിന്റെ ഡിസൈൻ ഭാഷയും പുത്തൻ സഫാരി കടംകൊണ്ടിട്ടുണ്ട്.

170 പി.എസ് കരുത്തുള്ള, 2.0 ലിറ്റർ ക്രയോടെക് - ടർബോ ഡീസൽ എൻജിനാണുള്ളത്. 6-സ്പീഡ്, മാനുവൽ, എ.എം.ടി ഗിയറുകൾ. സിറ്റി, എക്കോ, സ്‌പോർട്ട് റൈഡിംഗ് മോഡുകളുണ്ട്.