അടിമാലി :ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിൽ വരുന്ന അടിമാലി, മൂന്നാർ, മറയൂർ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ഒഴിവുള്ള എസ്. റ്റി പ്രൊമോട്ടർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുമായി നേരിട്ടുളള അഭിമുഖം ഈ ഓഫീസിൽ വച്ച് ജനുവരി 7ന് രാവിലെ 11 മണി മുതൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത, ജാതി, വരുമാന അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷകർ 18 നും 45 നും മദ്ധ്യേ പ്രായമുള്ളവരും എട്ടാം ക്ലാസ് പാസായവരുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പരമാവധി 13500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 224399