തൊടുപുഴ: കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിൽ നിന്നും വിരമിച്ച സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി വി .രാജന് തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് റീജിയണൽ ഫയർ ഓഫീസർ കെ .കെ .ഷിജു , ജില്ലാ ഫയർ ഓഫീസർ റെജി .വി .കുര്യാക്കോസ് , വാർഡ് കൗൺസിലർ നീനു പ്രശാന്ത്, എന്നിവർ പങ്കെടുത്തു. 2020ലെ മികച്ച സേവനത്തിന് ഫയർ സർവീസ് ബാഡ്ജ് ഓഫ് ഓണർ , മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ പുരസ്‌കാരം എന്നിവ ടി വി രാജന് ലഭിച്ചിട്ടുണ്ട്.