ഇടുക്കി: നാഷണൽ ആയുഷ് മിഷൻ മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 13 രാവിലെ 11 ന് ഇടുക്കി കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. യോഗ്യത:കേരള സർക്കാർ അംഗീകൃത ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ രേഖകളും പകർപ്പുകളും സഹിതം നേരിട്ട് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04862232318