അയ്യപ്പൻകോവിൽ :ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യസുരക്ഷാപെൻഷൻ വാങ്ങുന്ന അറുപത് വയസ്സ് പൂർത്തിയാകാത്ത എല്ലാ വിധവാ പെൻഷൻ ഗുണഭോക്താളും അവിവാഹിതരായ വനിതകൾക്കുളള പെൻഷൻ ഗുണഭോക്താക്കളും പുനർവിവാഹിതയല്ല എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ/ വില്ലേജ് ഓഫീസർ കുറയാതെയുള്ള റവന്യു അധികാരികളിൽ നിന്നുളള സർട്ടിഫിക്കറ്റ് ജനുവരി 18ന് മുമ്പ് സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.