തൊടുപഴ: മുൻ ദേവികുളം എം. എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന കിട്ടപ്പനാരായണ സ്വാമിയുടെ നിര്യാണത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അനുശോചിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വഴിത്തിരിവ് കാലഘട്ടത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്ന് ചരിത്രത്താളുകളിൽ ഇടംകണ്ട മഹാനായ നേതാവായിരുന്നു കിട്ടപ്പനാരായണ സ്വാമിയെന്ന് അദ്ദേഹം പറഞ്ഞു.