തൊടുപുഴ: കോടിക്കണക്കിനു രൂപ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനികൾ ഉൾപ്പെടെ രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ മുഴുവൻ കോർപ്പറേറ്റുകൾക്ക് വിറ്റുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ, പുതിയ കാർഷിക നിയമങ്ങളിലൂടെ കർഷകരെ രക്ഷിക്കുമെന്നു പറയുന്നതിലെ കാപട്യം തിരിച്ചറിയണമെന്ന് ഐ.എൻ.എൽ.സി ജില്ലാ പ്രസി. അനിൽ രാഘവൻ അഭിപ്രായപ്പെട്ടു. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിലെ 23-ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാജു ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.ഐ.കെ.കെ.എം.എസ് ജില്ലാ കൺവീനർ സിബി സി. മാത്യു, കർഷക പ്രതിരോധ സമിതി സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ എബ്രാഹം, കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.എൻ. അനിൽ, ഐക്യദാർഢ്യസമിതി ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, പി.ജെ. മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.