ഇടുക്കി: മൂഴുവൻ സമയ പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾ, ഭാര്യ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്‌കോളർഷിപ്പ് അനുവദിക്കും. വാർഷിക കുടുംബ വരുമാനം ഒഴിവാക്കിയിട്ടുണ്ട്. മുൻപ് രണ്ടു തവണ ലഭിച്ചവരും മറ്റ് ഫീസ് ഇളവോ സ്‌കോളർഷിപ്പോ ലഭിക്കുന്നവരും അർഹരല്ല. അപേക്ഷഫോറത്തിനും വിശദാംശങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 222904