അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സൗഹൃദ കൂട്ടായ്മയും കാവ്യസന്ധ്യയും സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘടനം മണക്കാട് ഗ്രാമപഞ്ചായത്ത് അംഗം എ. എൻ .ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. വാർഡ് മെമ്പർമാരായ ടോണി കുര്യാക്കോസ്, ഷൈനി ഷാജി, പാലാ ബ്രില്ല്യൻസ് അക്കാഡമി അദ്ധ്യാപകൻ ഭരതൻ എസ്. പുത്തൻ എന്നിവർ ആശംസയർപ്പിച്ചു.ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം കെ, കെ ആർ സോമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.