തൊടുപുഴ : പ്രഭാത വ്യായാമത്തിനായി നാന്നൂറ് മീറ്റർ നീളം വരുന്ന നടപ്പാത കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ പൊതുജനങ്ങൾക്കായി തുറന്നു .അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജും മുൻസിപ്പൽ കൗൺസിലർമാരും ചേർന്നാണ് പ്രഭാത സവാരിക്കായിട്ടുള്ള ജില്ലയിലെ ആദ്യ നടപ്പാത തുറന്നുകൊടുത്തത് .
24 അടി വീതിയിൽ ടൈൽസ് പാകി മനോഹരമാക്കിയ ഒരു ട്രാക്കാണ് കാഡ്‌സിന്റെ നേതൃത്വത്തിൽ തുറന്നിട്ടുള്ളത് .നടപ്പാതയുടെ ഒരുവശത്ത് വിശ്രമത്തിനായി 27 ഞാറ്റുവേല തറകളും ആരോഗ്യ പാനീയങ്ങളും സമീപത്തായി ടോയ്‌ലറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന യോഗത്തിൽ കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ചു.ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, കൗൺസിലർമാരായ നിധി മനോജ്, പി. ജി രാജശേഖരൻ , സി.പി. മാത്യു ,തൊടുപുഴ കൃഷ്ണൻകുട്ടി, എം .എൻ. ബാബു, കെ .എം. എ. ഷുക്കൂർ, ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. . നൂറുകണക്കിന് ആളുകളാണ് പ്രഭാത സവാരിക്കായി കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ എത്തിയത്. എല്ലാദിവസവും രാവിലെ 5 മണി മുതൽ 7 മണി വരെ ആയിരിക്കും പ്രഭാതസവാരിയുടെ സമയമെന്ന് കൺവീനർ കെ.എം.എ .ഷുക്കൂർ അറിയിച്ചു.