തൊടുപുഴ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്ര ഇന്ന് ജില്ലയിലെത്തും.
രാവിലെ ഒൻപതിന് കുമ്പംകല്ല് മരവെട്ടിക്കൽ ഓഡിറ്റോറിയത്തിൽ സ്വീകരണ സമ്മേളനം നടക്കും. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ഹനീഫ് കാഷിഫി അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് കുന്നം ഹൈദർ ഉസ്താദ് പ്രാർത്ഥന നടത്തും. കെ. കെ. ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മറുപടി പ്രസംഗം നടത്തും. വർക്കിംഗ് കൺവിനർ ശിഹാബുദ്ദീൻ വാഫി സ്വാഗതവും കൺവീനർ എം. എച്ച്. അൻസാർ നന്ദിയും പറയും. പരിപാടിയോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനംനടത്തും. ജില്ലയിലെ രണ്ടാമത്തെ സ്വീകരണ പരിപാടി ഉച്ചകഴിഞ്ഞ് അടിമാലിയിൽ നടക്കും.