ചെറുതോണി: ഇന്നലെ നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ചെറുതോണി റോയൽ ബേക്കറിയിലെ ജീവനക്കാരനു ലഭിച്ചു. മണിയാറൻകുടി നെടുമ്പുറത്തു ഔസേപ്പച്ചന്റെ മകൻ എൻ. ബാബുമോനാണ് സമ്മാനം ലഭിച്ചത്. സാധാരണ കർഷക കുടുംബത്തിലെ അംഗമായ ബാബുമോൻ അഞ്ചുവർഷമായി ബേക്കറിയിലെ ജീവനക്കാരനാണ് ലോട്ടറിയെടുക്കുന്ന പതിവില്ലായിരുന്നു. പുതുവർഷം പ്രമാണിച്ച് ഇന്നലെ രാവിലെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. യൂണിയൻ ബാങ്കിന്റെ ചെറുതോണി ശാഖയിൽ ടിക്കറ്റു നൽകി. പണംകുടുംബത്തിലെ കടങ്ങൾ വീട്ടിയശേഷം സഹോദരങ്ങളെ സഹായിക്കുമെന്നും, ബാക്കിയുള്ളതുക ആലോചിച്ച് വിനിയോഗിക്കുമെന്നും ബാബു പറഞ്ഞു.