അറക്കുളം: മൂലമറ്റം- പതിപ്പള്ളി- ഉളുപ്പൂണി റോഡ് നിർമ്മാണത്തിന് തുടക്കമാകുന്നു. എം .ഡി .ദേവദാസ് ചെയർമാനും കെ. കെ. വിജയൻ സെക്രട്ടറിയുമായിട്ടുള്ള റോഡ് വികസന സമതി നൽകിയ പരാതിയെ തുടർന്ന് 2016 ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് റോഡ് നിർമ്മാണത്തിന് 9 കോടി 38 ലക്ഷം രൂപ അനുവദിച്ചത്. സർക്കാർ പ്രത്യേകമായ ഉത്തരവ് നൽകിയതിനെ തുടർന്നാണ് വനം വകുപ്പ് റോഡ് നിർമ്മാണത്തിന് അനുമതി നൽകിയതും. ഒന്നാം ഘട്ടമായി 7 കിലോ മീറ്റർ . ദൂരവും, രണ്ടാം ഘട്ടമായി 2.9 കി.മി ദൂരവുമാണ് പൂർത്തികരിക്കുന്നത്.റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന വലിയ ഹിറ്റാച്ചി കയറ്റിയ ലോറി പതിപ്പള്ളി സ്കുളിന് സമീപം മരത്തിൽ തട്ടി മണിക്കൂറുകളോളം നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നാട്ടുകാരുടെ ശ്രമഫലമായി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.