ചെറുതോണി: ഓട്ടോ സ്റ്റാന്റിനു സമീപം അപകടാവസ്ഥയിൽ ഉണങ്ങിനിൽക്കുന്ന മരം വെട്ടിമാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അറിയിച്ചു. ഇതു സംബന്ധിച്ച് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മെമ്പർമാർക്കൊപ്പം സ്ഥലത്തെത്തി പരിശോധിച്ചതിന്നു ശേഷമാണ് അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റാൻ നിർദ്ദേശം നൽകിയതായി പ്രസിഡന്ററിയിച്ചത്.