തൊടുപുഴ: കെ എസ് ആർ ടി സിയിലെ ഹിതപരിശോധനയിൽ അംഗീകാരം നേടിയതിൽ ആഹ്‌ളാദ സൂചകമായി ബിഎംഎസ് പ്രവർത്തകർ തൊടുപുഴയിൽ പ്രകടനം നടത്തി. ബിഎംഎസ് ഓഫീസിനു മുന്നിൽ നിന്നുമാരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ സമാപിച്ചു.ആഹ്‌ളാദ പ്രകടനത്തിന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.ജയൻ, ട്രഷറർ സഞ്ചു ,ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.എം.സിജു, രേണുക രാജശേഖരൻ, കെ.എം.സിജു ,ബി എം.എസ് മേഖലാ സെക്രട്ടറി ഷിബുമോൻ, കെ എസ് ടി ഇ എസ് ജില്ലാ സെക്രട്ടറി അരവിന്ദ്, ജനറൽ കൺവീനർ മദീഷ് കുമാർ, യൂണിറ്റ് പ്രസിഡന്റ് ടോമി എബ്രഹാം. ബിജെ പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ് എന്നിവർ നേതൃത്വം നൽകി.