തൊടുപുഴ : വാഗമൺ നിശാപാർട്ടി കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി .പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയാണ് മുട്ടം സെഷൻസ് കോടതി തള്ളിയത് . കേസിലെ ഒൻപത് പ്രതികളെയും ഈ മാസം പതിനാലു വരെ റിമാൻഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ മൂന്ന് ദിവസത്തേക്ക് ആവശ്യപ്പെട്ടു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനും , അഭിഭാഷകനും ഹാജരാകാത്തതിനാൽ കം ബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷ കോടതി തള്ളി കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലഹരിമരുന്ന് സംഘങ്ങളുമായി പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേസ് ക്രൈബാഞ്ചിന് കൈമാറിയത്. ഇടുക്കി ക്രൈം ബ്രാഞ്ച് എസ് പി പി.കെ. മധുവിനാണ് അന്വേഷണ ചുമതല. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഡിജിപി അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 20നാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് . ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി, ഹാഷിഷ്, മെത്ത് ക്രിസ്റ്റൽ കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് പൊലീസ് പിടികൂടിയത്. എന്നാൽ ലഹരി പാർട്ടിയിൽ പങ്കെടുത്ത 49 പേരെയും വിട്ടയച്ചിരുന്നു.