തൊടുപുഴ: ജീവിതത്തിലെ പ്രതിസന്ധികളെ കൂട്ടായ്മയിലൂടെ അതിജീവിക്കാമെന്ന പാഠമാണ് 2020 നമ്മെ പഠിപ്പിച്ചതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനം തൊടുപുഴ ടൗൺ പള്ളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോർജ് അരയകുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫൊറോനാ ഡയറക്ടർ ഡോ. ജിയോ തടിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ 2021- 23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജോൺ തയ്യിൽ (പ്രസിഡന്റ്), ജോർജ് അരയകുന്നേൽ, ജോൺ കോലത്ത്, മേരി ആന്റണി കൂനംപാറയിൽ (വൈസ് പ്രസിഡന്റുമാർ), മെജോ കുളപ്പുറത്ത് (സെക്രട്ടറി), സജി പോളക്കുഴി, ഷാജി വർഗീസ് വട്ടംകണ്ടത്തിൽ (ജോയിന്റ് സെക്രട്ടറിമാർ), ജോസ് മുണ്ടത്താനം (ട്രഷറർ), ജെസി സേവ്യർ (വനിതാ പ്രതിനിധി), സോണി ഷിജോ (യൂത്ത് പ്രതിനിധി), ജോൺ മുണ്ടൻകാവിൽ, ആനി ജോസഫ് ഇളയിടം, ജെയിംസ് പനച്ചിക്കൽ, ജോർജ് തയ്യിൽ, സണ്ണി ചേന്ദംകുളത്ത്, സിൽവി ടോം, സി.എസ്. ഡേവിഡ്, മാത്യു വെട്ടികുഴിച്ചാലിൽ, ജോണി വള്ളിയിൽ, ജോസ് പൊയ്കയിൽ, ജോസ് കാരകുന്നേൽ, ഷാജൻ തോമസ് പുളിക്കയിൽ, ജോഷി വാഴയിൽ, ജിൻസൺ ജോൺ തുരുത്തിക്കരയിൽ, ജീവൻ മുഴുത്തേറ്റ്, ടോമി പാനികുളം, തോമസ് കൂട്ടുങ്കൽ (എക്സിക്യൂട്ടീവ് പ്രതിനിധികൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിനു ജോൺ മുണ്ടൻകാവിൽ നേതൃത്വം നൽകി.